മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ ഗായകനായും ഒരു കൈ നോക്കിയിരിക്കുകയാണ്. നിഖില്‍ അഡ്വാനി സംവിധാനം നിര്‍വ്വഹിക്കുന്ന പുതുമുഖചിത്രത്തിലാണ് ‘മേ ഹും തേരാ ഹീറോ’ എന്ന് തുടങ്ങുന്ന പ്രണയഗാനം സല്ലു ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമാണ് സല്ലുവിന്റെ ശബ്ദത്തില്‍ പുറത്ത് വന്നിരിക്കുന്നത്. ഗാനത്തിന്റെ നുറുങ്ങ് വീഡിയോ യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. ചിത്രത്തില്‍ സൂരജ് പങ്കജും സുനില്‍ ഷെട്ടിയുടെ പുത്രി ആതിയ ഷെട്ടിയുമാണ് നായികാ നായകന്‍മാര്‍. സെപ്തംബര്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.


