മ്യൂസിക് സ്ട്രീമിങ് രംഗത്തേക്ക് ആപ്പിള്‍ ഉടന്‍ രംഗപ്രവേശം നടത്തുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ പ്ലേ മ്യൂസിക് എന്ന സ്ട്രീമിങ് സൗകര്യം സൗജന്യമാക്കിക്കൊണ്ട് കൃത്യം ഒരാഴ്ച മുന്‍പ് ഗൂഗിള്‍ പ്രതികരിക്കുകയും ചെയ്തു. മാസം 10 ഡോളര്‍ ( ഏതാണ്ട് 630 രൂപ) എന്ന വരിസംഖ്യയോടെ അമേരിക്കയിലൊക്കെ രണ്ടു വര്‍ഷം മുന്‍പുമുതല്‍ ഗൂഗിള്‍ മ്യൂസിക് ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ വരുന്നത് ഭീമമായ സംഗീത ശേഖരവും മൂന്നു മാസത്തേക്ക് സൗജന്യ സ്ട്രീമിങ്ങുമായാണ്.
സൗജന്യമായി എല്ലാവര്‍ക്കും പാട്ട് കേള്‍പ്പിക്കുമെങ്കിലും ഗായകര്‍ക്കും പാട്ടിന്റെ മറ്റ് അവകാശികള്‍ക്കുമൊക്കെ ഗൂഗിള്‍ പണം നല്‍കും. പരസ്യങ്ങള്‍ സ്വീകരിക്കുകയാണ് വരുമാനമാര്‍ഗമായി കമ്പനി കാണുന്നത്. നിലവിലുള്ള മാസവരി സംവിധാനത്തില്‍ പരസ്യമില്ല, പാട്ട് മാത്രം.
ഗൂഗിള്‍ ചെയ്യുന്ന പോലെ മൂന്നുമാസത്തിനുശേഷം മാസവരിയായി 10 ഡോളറാണ് ആപ്പിളും നിശ്ചയിച്ചിരിക്കുന്നത്. 15 ഡോളറിന്റെ ഫാമിലി പ്ലാനുമുണ്ടാകും. സ്‌പോട്ടിഫൈ, പന്‍ഡോറ, ബീറ്റ്‌സ്, റാപ്‌സഡി തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ യുഎസ് കമ്പനികള്‍. ബീറ്റ്‌സിനെ ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു


