കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരെ അറസ്റ്റ് വാറന്റ്. അഴിമതിക്കേസില്‍ ഫെഡറല്‍ ഇന്‍വിസ്റ്റിഗേഷന്‍ ഏജന്‍സി കുറ്റപത്രം നല്‍കിയതിനെത്തുടര്‍ന്നാണ് അഴിമതി വിരുദ്ധ കോടതി വാറന്റ് പുറപ്പെടുവിച്ചത്.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മക്തൂം ആമിനെതിരെയും വാറന്റുണ്ട്. പാകിസ്താന്‍ ട്രേഡ് ഡവലപ്‌മെന്റ് അതോററ്റിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ 12 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


