അഡ്‌ലെയ്ഡ്: പാക്കിസ്ഥാന് 301 റണ്‍സിന്റെ വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 300 റണ്‍സ് എടുത്തു. കോഹ്‌ലിയുടെ സെഞ്ചുറിയും (107) സുരേഷ് റെയ്‌നയുടെയും (74) ശിഖര്‍ ധവാന്റെയും (73) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയെ സുരക്ഷിത തീരത്ത് എത്തിച്ചത്.
എന്നാല്‍ കോഹ്‌ലി പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഇന്ത്യ തകര്‍ന്നടിയുന്നതാണ് കണ്ടത്.
പാക് ബൗളര്‍ സൊഹൈല്‍ ഖാനാണ് വലിയ സ്‌കോറിലേക്ക് കുതിച്ച ഇന്ത്യയെ പിടിച്ചു കെട്ടിയത്. സൊഹൈല്‍ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ‘ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


