പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മുഹമ്മദ് വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമ്മൂദ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സംഭവം. കറാച്ചിയില്‍ വച്ച് ഒരു സംഘം അജ്ഞാതര്‍ ഇവരെ വെടിവച്ചിട്ടശേഷം കടന്നുകളയുകയായിരുന്നു.

ശരീരത്ത് അഞ്ച് വെടിയുണ്ടകള്‍ തറച്ച നിലയിലായിരുന്ന സബീന്‍ മെഹമ്മൂദിന്റെ മൃതശരീരം പോലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചുവെന്നും പോലീസ് അറിയിച്ചു.

പാകിസ്ഥാനിലെ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ താവളമായ കറാച്ചിയിലെ ടി2എഫ് എന്ന കള്‍ച്ചറല്‍ സ്‌പൈസിന്റെ ഉടമയായിരുന്നു സബീന്‍.

2007 മുതല്‍ കറാച്ചിയിലെ സമൂഹ്യ വിഷയങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സബീന്‍. മനുഷ്യാവകാശ പ്രശ്‌നങ്ങളെ നിയമത്തിന്റെ വഴിയില്‍ നേരിടുന്ന ഒരു വക്കീല്‍ കൂടിയായിരുന്നു ഇവര്‍.

Top