പാക്കിസ്ഥാന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെ മകന് നേരെ വധശ്രമം

കറാച്ചി: പാക്കിസ്ഥാന പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെ മകന്‍ സല്‍മാന്‍ മംനൂണിന് നേരെ ബോംബാക്രമണം. എന്നാല്‍ സ്‌ഫോടനത്തില്‍ നിന്നും സല്‍മാന്‍ മംനൂണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വ്യാപാര മേഖലയിലാണു സ്‌ഫോടനമുണ്ടായത്. റിമോട്ട് നിയന്ത്രിത ബോംബാണു പൊട്ടിത്തെറിച്ചത്. നഗരത്തിലെ ഭക്ഷണശാലയ്ക്കു സമീപം ബൈക്കില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. സല്‍മാന്‍ ഈ മേഖല വഴി പോകുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടാണു തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു.

Top