പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ഒരു വര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ബൗളിങ് ആക്ഷന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക്. ജൂണ്‍ 17 മുതല്‍ 21 വരെ നടന്ന പാക്കിസ്ഥാന്‍-ശ്രീലങ്ക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് 34 കാരനായ ഹഫീസിന്റെ ബൗളിങ് രീതിക്കെതിരെ സംശയമുയര്‍ന്നത്. മത്സരത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു.

ഹഫീസിനെ 2014 നവംബറിലും ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2015 ഏപ്രിലില്‍ വിലക്ക് നീക്കുകയായിരുന്നു.

Top