പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ഇന്ത്യ സുസജ്ജമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാക് ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാക്കിസ്ഥാനാണ് അതിര്‍ത്തിയില്‍ അതിക്രമം കാണിക്കുന്നത്. ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ അത് പാക്കിസ്ഥാന് താങ്ങാനാവില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ ഒരിക്കലും അതിക്രമം കാണിക്കില്ല. ഇന്ത്യ ഉത്തരവാദിത്വ ബോധമുള്ള രാജ്യമാണ്. എന്നാല്‍ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അത് നിറവേറ്റുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top