പാകിസ്ഥാനു പിന്നാലെ ബോളിവുഡ് ചിത്രം ബാംഗിസ്ഥാന് യുഎഇയിലും വിലക്ക്. ചിത്രത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നിറഞ്ഞിട്ടുണ്ടെന്ന് ആരോപിച്ചാണ് യുഎഇ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ഋതേഷ് ദേശ്മുഖ്, പുല്‍കിത് സാമ്രാട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചിത്രത്തില്‍ വേഷത്തില്‍ എത്തുന്നത്. തീവ്രവാദത്തെ കളിയാക്കുന്ന ചിത്രമാണ് ബാംഗിസ്ഥാന്‍. സിനിമയ്ക്ക് പാകിസ്ഥാനിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആഴ്ച റിലീസ് ചെയ്യുന്ന സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചുകഴിഞ്ഞിരുന്നു.
കരണ്‍ അന്‍ഷുമാനാണ് സംവിധായകന്‍. ചന്ദന്‍ റോയ് സെന്‍യാള്‍, ആര്യ ബാബര്‍, തോമസ് കരേലാക് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സമാധാനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന മുസ്ലിം പണ്ഡിതനേയും ഹിന്ദു സന്യാസിയേയും വധിക്കാന്‍ നടക്കുന്ന തീവ്രവാദികളുടെ കഥയാണ് ബാംഗിസ്ഥാന്‍. എക്‌സല്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഋതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ചിത്രം പാക്കിസ്ഥാനിലും യു എ ഇയിലും നിരോധിച്ച കാര്യം ട്വിറ്ററിലൂടെ നിര്‍മാതാവ് തന്നെയാണ് അറിയിച്ചത്. ചിത്രം നിരോധിക്കാനുണ്ടായ കാരണം ഇരു രാജ്യങ്ങളിലെയും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് റിതേഷ് സിദ്ധ്വാനി ആവശ്യപ്പെട്ടു.


