ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാ ബസിനു നേര്‍ക്കു തീവ്രവാദി ആക്രമണം.സ്ത്രീകളടക്കം 43 പേര്‍ കൊല്ലപ്പെട്ടു.
ബൈക്കിലെത്തിയ ഭീകകര്‍ ബസിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ 43 പേര്‍ മരിച്ചെന്ന് പൊലീസ് വക്താവ് അക്വിത് ഷെയ്ക് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ആക്രമണത്തിന് ഇരയായ ബസിന്റെ ചിത്രം പാക് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.
ഭീകകര്‍ക്കായി തെരച്ചല്‍ തുടരുകയാണ്. മരിച്ചവരില്‍ 16 പേര്‍ സ്ത്രീകളാണ്. ബസ് തടഞ്ഞു നിര്‍ത്തി ഭീകകര്‍ ഉള്ളില്‍കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


