കറാച്ചി: പാക്കിസ്ഥാനില്‍ ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് മരണം 1200 കവിഞ്ഞു. 45 ഡിഗ്രിസെല്‍ഷ്യസ് ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. എന്നാല്‍ ചില മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ചൂടിന് ഇന്നലെ അല്‍പം ശമനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൂട് കൂടുതല്‍ അനുഭവപ്പെട്ടത് കറാച്ചി നഗരത്തിലാണ്. ചൂടിനെ തുടര്‍ന്ന് എണ്‍പതിനായിരത്തിലേറെപ്പേര്‍ക്ക് ചികിത്സ നല്‍കിയതായി കറാച്ചി ആശുപത്രി അധികൃതര്‍ അറിയിച്ചു.ആശുപത്രികളില്‍ മിക്കതും പരിധിയില്‍ കവിഞ്ഞ് സൂര്യതാപമേറ്റ രോഗികളെകൊണ്ട് നിറയുന്ന അവസ്ഥയുമുണ്ട്. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് എയര്‍കണ്ടീഷനോ, ഫാനോ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യവുമുണ്ട്. റമദാന്‍ മതാനുഷ്ഠാനികളെ ചൂട് കാറ്റ് സാരമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാനില്‍ കനത്ത ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു


