കറാച്ചി: പാക്കിസ്ഥാനില്‍ കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും നാലു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ബലൂജിസ്ഥാന്‍ പ്രവശ്യയിലെ സിന്ധിലാണ് അത്യുഷ്ണം മൂലം ആളുകള്‍ മരിച്ചുവീണത്.
ബലൂജിസ്ഥാന്‍ പ്രവശ്യയിലെ പലഭാഗത്തും താപനില 49 ഡിഗ്രി സെല്‍ഷ്യസിലും മുകളിലാണ്. കറാച്ചിയില്‍ കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കൂടിയ താപനിലയായ 44 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പഞ്ചാബ്, ഫൈസലാബാദ്, റാവല്‍പിണ്ടി തുടങ്ങിയ പ്രവശ്യകളില്‍ അത്യൂഷ്ണത്താല്‍ ആളുകള്‍ വലയുകയാണ്.


