കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. കറാച്ചിയിലാണ് കൂടുതല്‍ പേരും മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 200 ഓളം പേരാണ് കറാച്ചിയില്‍ മരിച്ചത്. മരിച്ചതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് പ്രവിശ്യയിലെ പലയിടങ്ങളിലും 45 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതോടെ അവധികള്‍ റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈന്യം പല സ്ഥലങ്ങളിലും മെഡിക്കല്‍ ക്യാംപുകളും രൂപീകരിച്ചിട്ടുണ്ട്.


