പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം: അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വസീറിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായതെന്നും പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top