പാകിസ്ഥാനില്‍ സ്‌ഫോടനം : അഞ്ച് മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനിലലെ ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ രാത്രിയാണ് സ്‌ഫോടനമുണ്ടായത്. ഈദിന് മുന്നോടിയായി നഗരത്തില്‍ വന്‍ തിരക്ക് ഉണ്ടായിരുന്നു. ഈ സമയത്താണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ മിലിറ്ററി ഹോസ്പിറ്റലിലും ബോലാനന്‍ മെഡിക്കല്‍ കോംപ്ലക്‌സ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സ്ഫാടനത്തിനു മുമ്പ് പ്രദേശത്ത് വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെയുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു.

Top