ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തീവ്രവാദികളെ ലക്ഷ്യം വച്ച് യുഎസ് പൈലറ്റില്ലാ വിമാനം നടത്തിയ അക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ എല്ലാം തന്നെ തീവ്രവാദികളാണ്.
കഴിഞ്ഞ ബുധനാഴ്ച നടന്ന സമാന ആക്രമണത്തില്‍ 10 തീവ്രവാദികള്‍ വസീരിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ വസീരിസ്ഥാനില്‍ കേന്ദ്രീകരിച്ചിരിക്കുന്ന തീവ്രവാദികള്‍ക്ക് നേരെയാണ് പൈലറ്റില്ലാ വിമാനങ്ങള്‍ നിലവില്‍ ആക്രണം പ്രധാനമായും നടത്തുന്നത്.തെക്കന്‍ വസീരിസ്ഥാന്റെ ഗോത്ര മേഖലയായ കരീക്കോട്ടിലാണ് ആക്രമണം നടന്നത്.
നിര്‍ത്തിയിട്ടിരുന്ന ഒരു ജീപ്പിന് നേരെയാണ് വിമാനത്തില്‍ നിന്നും ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രണ്ടു പേര്‍ പാകിസ്ഥാന്‍ സ്വദേശികളല്ല. മറ്റ് ഏതോ അറബ് രാജ്യത്ത് നിന്നുള്ളവരാണ്, കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.