കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മിഷനറി സ്‌കൂളിനുനേരെ ആക്രമണം. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലാണു സംഭവം. സ്‌കൂളില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ഭക്ഷണ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തു വലിച്ചെറിഞ്ഞ നിലയിലാണ്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പശ്ചിമ ബംഗാളില്‍ മിഷനറി സ്‌കൂളിനുനേരെ ആക്രമണം


