പശ്ചിമബംഗാളില്‍ പടക്കശാലക്ക് തീപിടിച്ച് 11 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 11 മരണം. 7 പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പരുക്കേറ്റവരുടെ നില ഗുരുതമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി ഉടമ ഒളിവിലാണ്.

പടക്ക നിര്‍മ്മാണ ശാല സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു.

Top