പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിര്‍ശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറിയെന്നും വനഭൂമിക്ക് ഇ.എസ്.എ പദവി നല്‍കാനുള്ള തീരുമാനം വിചിത്രമാണെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ: കസ്തുരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കര്‍ഷകവിദ്ധവും പരിസ്ഥിതി വിരുദ്ധവുമാണ്. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് അശാസ്ത്രീയമായ രീതിയിലാണ്.

അതേസമയം, ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികള്‍ മാതൃകാപരവും പ്രശംസനീയവുമാണ്.

എന്നാല്‍, സര്‍ക്കാരിന്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുകയുള്ളൂ എന്ന നിലപാട് ശരിയല്ല. ഈ നിലപാട് തുടര്‍ന്നാല്‍ ഫോറസ്റ്റ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും, പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകുമെന്നും സതീശന്‍ ചോദിച്ചു.

വനഭൂമിയുടെ സര്‍വ്വേ നമ്പറുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുന:പരിരോധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Top