പള്‍സര്‍ സൂപ്പര്‍ സ്‌പോര്‍ട് ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ബജാജ് അവതരിപ്പിച്ച പള്‍സര്‍ എസ്.എസ് (സൂപ്പര്‍ സ്‌പോര്‍ട്) 200 ഉടന്‍ വിപണിയിലെത്തുമെന്ന് സൂചന. പുണെയിലും പരിസര പ്രദേശങ്ങളിലും ബൈക്കിന്റെ പരീക്ഷണ ഓട്ടം ബജാജ് തുടങ്ങിക്കഴിഞ്ഞു. പള്‍സര്‍ 200 എന്‍ എസ് (നേക്കഡ് സ്‌പോര്‍ട്) നെ അടിസ്ഥാനമാക്കി വികസിപ്പിച്ച ബൈക്കാണിത്. ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളാണ് ബൈക്കിന്റെ സവിശേഷത. എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ഉണ്ടെന്നാണ് സൂചന. പള്‍സര്‍ 200 എന്‍ എസ്സിന് കരുത്ത് പകരുന്ന 199.5 സി സി എന്‍ജിന്‍ തന്നെയാണ് എസ്.എസ് 200 ലും ഉള്ളത്. 23 ബി എച്ച് പി പരമാവധി കരുത്തും 18 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍.

Top