കൊച്ചി: പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. ഡിജിപിയ്ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പറവൂര്‍ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസി. പ്രോസിക്യൂട്ടര്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. അസി. പ്രോസിക്യൂട്ടര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വഷണം സംഘം പിടിച്ചെടുത്തു. പ്രതികളെ രക്ഷിക്കാന്‍ ഒന്നേക്കാല്‍ കോടി രൂപ ആവശ്യപ്പെട്ടതായാണ് വിവരം. വിഡിയോ ദൃശങ്ങളും ക്രൈം ബ്രാഞ്ചിന്റെ പക്കല്‍ ലഭിച്ചു.
2009 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചതാണ് കേസ്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനു ഏഴു വര്‍ഷം തടവ് ലഭിച്ചിരുന്നു.


