ന്യൂഡല്‍ഹി: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വില്ലേജുകളെ വേര്‍തിരിച്ചുകൊണ്ടുള്ള കേരളത്തിന്‍െ റിപ്പോര്‍ട്ട് സ്വീകരിക്കാനാവില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം. വില്ലേജുകളെ ഭാഗികമായി പരിസ്ഥിതിലോല പ്രദേശമാക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം അന്തിമ നോട്ടിഫേക്കഷന് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇ.എസ്.എ വേര്‍തിരിച്ചുകൊണ്ടുള്ള സംസ്ഥാനത്തിന്റെ കെഡസ്റ്റല്‍ ഭൂപടം കേന്ദ്ര സര്‍ക്കാരിന് കൈമാറും.
ഒന്‍പതാം തീയതിയാണ് അന്തിമ നോട്ടിഫിക്കേഷന്‍ ഇറങ്ങേണ്ടത്. പരിസ്ഥിതി ലോലപ്രദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാനം നല്‍കേണ്ട എല്ലാ വിവരങ്ങളും അതിന് മുന്‍പ് കൈമാറണം. നേരത്തെ നല്‍കിയ ഭൂപടം, വനഭൂമിയുടെ വിസ്തൃതി എന്നിവ സംബന്ധിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് ആശയക്കുഴപ്പമുണ്ട്. ഇവ ഉന്നയിച്ചുകൊണ്ടുള്ള കത്താണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. ഇതിന് മറുപടിയെന്നോണമാണ് ഇ.എസ്.എ വേര്‍തിരിച്ചുകൊണ്ടുള്ള കെഡസ്റ്റല്‍ ഭൂപടം നല്‍കിയത്. തുടര്‍ച്ചയില്ലാതെ, ഒറ്റപ്പെട്ട വനപ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ചും കേന്ദ്രം കത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.


