പരിസര ശുചിത്വം മാത്രം പോര, ആത്മീയ ശുചിത്വവും വേണമെന്ന് മോഡിയോട് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉപദേശവുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. ഗാന്ധിജിയുടെ പാത പിന്തുടരാന്‍ നരേന്ദ്രമോദിയോട് തരൂര്‍. ഭൗതികശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണമെന്ന് ട്വീറ്റ്. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയില്‍നിന്ന് രാജ്യം മുക്തമാവണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിക്ക് ഉപദേശവുമായി തരൂര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പരിസര ശുചീകരണത്തിന് മാത്രമല്ല, ആത്മീയ ശുചീകരണത്തിനും പ്രാധാന്യം നല്‍കിയിരുന്നതെന്ന് തരൂര്‍ പറഞ്ഞു. മനസ്, ആത്മാവ്, ഹൃദയം തുടങ്ങിയവയെല്ലാം ശുചീകരിക്കാനും ഗാന്ധിജി പഠിപ്പിച്ചു. അത് പ്രാവര്‍ത്തികമാക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Top