പരാതികളില്‍ മുന്നില്‍ ഇന്ത്യ: ഫേസ്ബുക്ക് അധികൃതര്‍ക്ക് ലഭിച്ചത് 5000ഓളം പരാതികള്‍

ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുമ്പില്‍. അസന്തുഷ്ടി ഉളവാക്കുന്ന പോസ്റ്റുകളുടെ പേരില്‍ 2014 ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 5000 ല്‍ അധികം പരാതികളാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നുമായി ഫേസ്ബുക്ക് അധികൃതര്‍ക്കു ലഭിച്ചത്. ഇക്കാലയളവില്‍ തുര്‍ക്കിയില്‍ നിന്നും 1,893 പരാതികളും പാക്കിസ്ഥാനില്‍ നിന്നും 1,773 പരാതികളുമാണ് ലഭിച്ചത്.

നിയമ പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസിന്റെ കീഴിലുള്ള കപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. പോസ്റ്റുകളുടെ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യുഎസിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

2014 ജനുവരി-ജൂണ്‍ കാലയളവില്‍ 5958 ഉപയോക്താക്കളില്‍ നിന്നുമായി 4,559 പരാതികളാണ് ലഭിച്ചത്. ഇതില്‍ 50.87 ശതമാനം പരാതികളും അസ്യഹമായ പോസ്റ്റുകളുടെ പേരിലായിരുന്നു. 2013 ല്‍ ജൂലൈ-ഡിസംബര്‍ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ ഇക്കാലയളിവില്‍ നീക്കം ചെയ്തത്.

Top