ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,911 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ഞായറാഴ്ച 16 പേര്‍ കൂടി മരിച്ചതായും രോഗലക്ഷണം 32,233 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ രോഗം ബാധിച്ച് ഇതുവരെ 12 പേര്‍ മരിച്ചു.
പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ഗുജറാത്തിലാണ്. ഇവിടെ 410 പേര്‍ മരിക്കുകയും 6,360 പേരില്‍ രോഗലക്ഷണം സ്ഥിരീകരിക്കുകയും ചെയ്തു. രാജസ്ഥാനില്‍ 400 പേര്‍ മരിക്കുകയും 6,409 രോഗബാധിതരും ഉണ്ട്. മഹാരാഷ്ട്രയില്‍ 347, മധ്യപ്രദേശില്‍ 281, തെലുങ്കാനയില്‍ 75, കര്‍ണാടകയില്‍ 77, പഞ്ചാബില്‍ 53, യുപിയില്‍ 36, പശ്ചിമ ബംഗാളില്‍ 24, ഹിമാചലില്‍ 20, കാഷ്മീരില്‍ 16, തമിഴ്‌നാട്ടില്‍ 15, ഡല്‍ഹിയില്‍ 12, ഉത്തരാഖണ്ഡില്‍ 11, ആന്ധ്രാപ്രദേശില്‍ 22, ചത്തീസ്ഘട്ട് 18 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം.


