പത്തു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ പത്തു ബാറുകള്‍ക്കു കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. നാല് ബാര്‍ ഹോട്ടലുകള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.

എറണാകുളം പ്രസിഡന്‍സി, കടവന്ത്ര ഓര്‍ക്കിഡ്, മേഴ്‌സി ടൂറിസ്റ്റ് ഹോം, മണ്ണൂത്തി ഗോള്‍ഡന്‍ പാലസ് എന്നിവയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ട ബാറുകള്‍.

ബാക്കി വരുന്ന 318ല്‍ ആറെണ്ണത്തിനാണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടത്. കോവളം സാഗര, പാമ്പാക്കുട ഗ്രീന്‍ പാലസ് എന്നിവയുള്‍പ്പടെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Top