തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
വയനാട് വൈത്തിരി വിദ്യാഭ്യാസ ജില്ലയിലെ തോമാട്ടുചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണു ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇന്നത്തെ മലയാളം ചോദ്യ പേപ്പറിന്റെ മറുവശത്ത് ഹിന്ദി ചോദ്യ പേപ്പര്‍ അച്ചടിച്ച നിലയിലായിരുന്നു.
ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരിക്കുകയാണെന്നും അതു ലഭിച്ചശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പറഞ്ഞു. ചോദ്യക്കടലാസ് ചോര്‍ന്നതായി വാര്‍ത്ത വന്നയുടന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിളിച്ചു വിശദീകരണം തേടിയിരുന്നു.


