തിരുവനന്തപുരം:പത്തനംതിട്ട എസ്.പി ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍. ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
അന്വേഷണ സംഘത്തോട് ആലോചിക്കാതെ നിസാമുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ അന്വേഷണവിധേയമായാണ് ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കേസില്‍ പ്രതിയും വിവാദ വ്യവസായിയുമായ നിസാമിന് ഒറ്റയ്ക്ക് ചോദ്യം ചെയ്തത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കി ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജേക്കബ് ജോബിന്റെ നീക്കങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന ശുപാര്‍ശയും തൃശൂര്‍ റേഞ്ച് ഐജി ടികെ ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.


