പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു

പത്തനംതിട്ട: മന്ത്രവാദത്തിനിടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ചു. വടശ്ശേരിക്കര കുളത്തുമണ്‍ സ്വദേശിനി ആതിര (22) ആണ് മരിച്ചത്. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രിയാണ് കടുത്ത പ്രയോഗങ്ങള്‍ അടങ്ങിയ മന്ത്രവാദത്തിന് യുവതിയെ വിധേയയാക്കിയത്. കര്‍പ്പൂരം കൊണ്ട് ദേഹം പൊള്ളിച്ചതായും കഠിനമായ മര്‍ദ്ദനം ഏറ്റതായും കരുതുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച യുവതിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകള്‍ കണ്ടെഹത്തിയതിനെ തുടര്‍ന്ന് അസ്വഭാവികത തോന്നിയ ഡ്യൂട്ടി ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി ഇല്ലാതെ നല്‍കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top