പട്ടേല്‍ സമരം: ഗുജറാത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തിയ സമരം കലാപമായതിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിച്ചു. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണു നിരോധനം നീക്കാന്‍ തീരുമാനമായത്.

ഒബിസി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന സമരം കലാപത്തിലേക്ക് നയിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25നാണു മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയ്ക്കുള്ള നിയന്ത്രണം സെപ്റ്റംബര്‍ രണ്ടിനേ പുനഃസ്ഥാപിക്കുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

Top