മെല്‍ബണ്‍ : ഇനി പട്ടി കടിച്ചാല്‍ അവയുടെ ഉടമസ്ഥന്മാര് പിഴയൊടുക്കേണ്ടി വരും. ഓസ്ട്രേലിയയിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് കൗണ്‍സിലില്‍ തീരുമാനം എടുത്തിട്ടുണ്ട്. നായ കടിച്ചാല്‍ ഉടന്‍ തന്നെ പിഴി ഈടാക്കുന്ന സംവിധാനമാണ് ബ്രിസ്ബെയിന്‍ സിറ്റി കൗണ്‍സില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
തെരുവില്‍ നായ കുട്ടികളെ ആക്രമിച്ചാലും , മറ്റു മൃഗങ്ങളെ ആക്രമിച്ചാലും പിന്തുടര്ന്നാലും ഉടമസ്ഥന് പിഴയൊടുക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം 1500 നായ ആക്രമണ സംഭവങ്ങളാണ് സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ നിയമത്തിനെതിരെ നായ സ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.