ലഖ്‌നൗ: പട്ടിയിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച മൂന്നു കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച ഹോാട്ടലുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
അഞ്ചിനും എട്ടിനുമിടയില്‍ പ്രായമുള്ള ജാര്‍ഖണ്ഡ് സ്വദേശികളായ മൂന്നു കുട്ടികളാണ് ക്രൂര മര്‍ദ്ദനത്തിനിരയായാത്. ഗാമാ ഒണ്‍ സെക്ടറില്‍ ഓഫീസേഴ്‌സ് കോളനിയിലെ മൈ സ്‌പൈസ് കഫേയിലാണ് സംഭവം നടന്നത്.
പട്ടിയിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടികളെ കെട്ടിയിട്ട ശേഷം ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്.
ശരീരത്തില്‍ പലയിടത്തും പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. സമീപ പ്രദേശത്ത് താമസിക്കുന്ന നൈജീരിയ സ്വദേശിക്ക് വേണ്ടിയാണ് പട്ടിയിറച്ചി പാചകം ചെയ്യാന്‍ ഹോട്ടലുടമ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കുട്ടികളെ കെട്ടിയിട്ടിരുന്ന മുറിയില്‍ അഞ്ച് വലിയ നായ്കളും ഉണ്ടായിരുന്നു. ഹോട്ടലിന് സമീപം താമസിക്കുന്ന ആളാണ് പോലീസില്‍ പരാതി നല്‍കിയത്.


