തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കുട്ടിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. സംഭവദിവസം കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മാതാപിതാക്കളില്‍ നിന്നും പോലീസ് വാങ്ങിയത്. ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി കൈവരിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികല പരാതി നല്‍കിയിരുന്നു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെയാണ് പട്ടിക്കൂട്ടിലടച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
പട്ടിക്കൂട്ടിലടച്ചെന്ന പരാതി:കുട്ടിയുടെ വസ്ത്രങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു
