പട്ടാമ്പിയില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരമടിയൂര്‍ സ്വദേശി നജീബാണ് കൊല്ലപ്പെട്ടത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊല്ലപ്പെട്ട നജീബ് ഡിവൈഎഫ്‌ഐയുടെ വില്ലേജ് അംഗമാണ്. കുറച്ച് നാളുകളായി സ്ഥലത്ത് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ് നജീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുണ്ടകള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി നജീബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Top