പഞ്ചായത്ത് വിഭജനം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം 86 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

സമയബന്ധിതമായി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പുതിയ തദ്ദേശഭരണസമതികള്‍ നവംബര്‍ ഒന്നിന് അധികാരമേല്‍ക്കേണ്ടതുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റ്റീസ് എ എം ഷെഫീക്കും അടങ്ങിയ ഡിവിഷന്‍ ബഞ്ച് അപേക്ഷയില്‍ വാദം കേട്ടത്.

2010-ലെ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ നവംബര്‍ 1നകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.

പുനര്‍വിഭജനം അനുസരിച്ച് തദ്ദേശതിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി കെ. സി ജോസഫ് ഇന്നു വ്യക്തമാക്കിയിരുന്നു. കോടതി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top