കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഉന്നതതല ചര്‍ച്ച നടത്തും. അവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഡ് വിഭജന കാര്യത്തില്‍ അന്തിമരൂപം ആകാത്തതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്താന്‍ കഴിയില്ലെന്ന ആശങ്ക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇപ്പോഴത്തെ നിലയിലാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ ഡിസംബറിലേ തിരഞ്ഞെടുപ്പു നടത്താന്‍ കഴിയൂവെന്നാണു ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ കമ്മിഷന്‍ വ്യക്തമാക്കിയത്. അല്ലാത്തപക്ഷം പഴയ വാര്‍ഡ് വിഭജനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ചു പുതിയ നഗരസഭകള്‍ രൂപീകരിച്ചതു ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.


