പഞ്ചാബ് ഭീകരാക്രമണം അപലപനീയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് ഭീകരാക്രമണം അപലപനീയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഭീരുക്കളാണ് ഇത്തരത്തില്‍ നിരപരാധികളായ ആളുകളെ ആക്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുടെ മനസുണ്ടെന്നും അക്രമികളെ എത്രയും വേഗം പിടികൂടാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

പുലര്‍ച്ചെ പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ എസ്.പി ഉള്‍പ്പടെ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

Top