പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ വിഭജിക്കും

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ വിഭജിക്കുന്നു. റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായാണ് വിഭജിക്കുക.

ഓഹരി വില്‍പനയിലൂടെ മൂലധനം വര്‍ധിപ്പിക്കാനും ബാങ്കിന്റെ പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. തീരുമാനം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരി വില 11.15 രൂപ വര്‍ധിച്ച് 988 രൂപയായി. 1069 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്നവില. 458.20 രൂപയാണ് താഴ്ന്നവില.

Top