പഞ്ചാബ് കിംഗ്‌സ് ഇലവന് ജയം

മൊഹാലി : ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യിലെ അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ആസ്‌ട്രേലിയന്‍ ടീമായ ഹൊബാര്‍ട്ട് ഹരിക്കേന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിക്കേന്‍സ് 144/6 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ പഞ്ചാബ് 17.4 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു.
മാക്വെല്‍ (43), ബെയ്‌ലി (25), പെരേര (34) എന്നിവരുടെ മികവിലാണ് പഞ്ചാബിന് വിജയം കണ്ടത്. സെവാഗ് (0), മനന്‍മമോറ (18), വുഡിമാന്‍ സാഹ (11), മില്ലര്‍ (0) എന്നിവര്‍ പെട്ടെന്ന് പുറത്താകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൊബാര്‍ട്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സ് നേടിയത്. തിസാര പെരേര പഞ്ചാബിന് വേണ്ടി രണ്ടു വിക്കറ്റുകള്‍ നേടി. പെരേരയാണ് മാന്‍ ഓഫ് ദ മാച്.

Top