പഞ്ചാബില്‍ പീഡനശ്രമം; അമ്മയെയും മകളെയും ബസില്‍ നിന്ന് തള്ളിയിട്ടു; മകള്‍ തല്‍ക്ഷണം മരിച്ചു

അമൃത്‌സര്‍: പഞ്ചാബിലെ മോഗയില്‍ ഡല്‍ഹി ‘നിര്‍ഭയ’ മാതൃകയില്‍ പീഡന ശ്രമം. ഓടുന്ന ബസില്‍ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ത്ത അമ്മയെയും മകളെയും ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. 14 വയസുള്ള മകള്‍ വീഴ്ചയുടെ ആഘാതത്തില്‍ കൊല്ലപ്പെട്ടു. അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ബാഗാപുരാനാ റോഡിലാണ് ദുരന്തം നടന്നത്. മോഗാ അബാഹാര്‍ റൂട്ടില്‍ ഓടുന്ന ഓര്‍ബിറ്റ് കമ്പനിയുടെ PB 10C 1813 ബസിലാണ് മാനഭംഗശ്രമം നടന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥയിലുള്ളതാണ് ഈ ബസ്.

Top