പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ വീണ്ടും പീഡന ശ്രമം

rape

പാട്യാല: മോഗ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പു പഞ്ചാബില്‍ വീണ്ടും പീഡന ശ്രമം. ഖാന ജില്ലയിലാണു സംഭവം. ഓടുന്ന ബസില്‍ വച്ചാണു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ യാത്രക്കാരന്‍ ശല്യപ്പെടുത്തുമ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്താതെ വേഗത്തിലോടിച്ച് പോകുകയായിരുന്നു. പീഡനശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടി ബസില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

നാല് ദിവസം മുന്‍പാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ മകള്‍ക്കും അമ്മയ്ക്കുമെതിരെ നടന്ന പീഡന ശ്രമത്തിനിടെ പതിനാലുകാരി മരിച്ചത്. മോഗ കേസില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മറ്റൊരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top