പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്

ലീഡ്‌സ്: ഇന്ത്യന്‍ താരം പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ് കിരീടം. മുന്‍ ചാമ്പ്യന്‍ കൂടിയായ സിംഗപ്പൂരിന്റ പീറ്റര്‍ ഗില്‍ക്രൈസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. അദ്വാനിയുടെ പതിനൊന്നാം ലോകകിരീടമാണിത്.

ഇന്ത്യന്‍ താരം സൗരവ് കോത്താരിയെ പരാജയപ്പെടുത്തിയാണ് ഇരുപത്തൊമ്പതുകാരനായ പങ്കജ് അദ്വാനി ഫൈനലില്‍ പ്രവേശിച്ചത്. 2012ലാണ് ഇതിനു മുമ്പ് പങ്കജ് അദ്വാനി ലോകകിരീടം സ്വന്തമാക്കിയത്

Top