വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. വെല്ലിംഗ്ടണില്‍ നിന്നു 22 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 2011 ല്‍ ന്യൂസലന്‍ഡിലെ െ്രെകസ്റ്റ്ചര്‍ച്ച് നഗരത്തിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 180 പേരാണ് മരിച്ചത്.
ന്യൂസിലന്‍ഡില്‍ ഭൂചലനം; ആളപായമില്ല


