ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ രോഷപ്രകടനം

ന്യൂയോര്‍ക്ക്: മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ നല്‍കിയ അമേരിക്കന്‍ മാധ്യമം ന്യൂയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ആക്രമണം. പ്രകോപനപരമായ രീതിയില്‍ കാര്‍ട്ടൂണിലൂടെ പത്രം വംശീയാധിക്ഷേപമാണ് നടത്തിയതെന്ന ആരോപണത്തിന് പിന്നാലെയാണ് വമലയാളികളുടെ പ്രതിഷേധം.

തലപ്പാവ് ധരിച്ച ഒരു ദരിദ്ര കര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ലബിനുളളിലുളളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെ കുറിച്ചുളള വാര്‍ത്ത വായിക്കുന്നതും ഇന്ത്യക്കാരന്‍ വാതിലില്‍ മുട്ടുന്നതിന്റെ അതൃപതിയും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ വിവാദ കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്ക് ടൈംസ് ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടില്ലായെങ്കിലും ന്യൂയോര്‍ക്ക് ടൈംസ് എഫ്ബി പേജില്‍ ഇടുന്ന എല്ലാ പോസ്റ്റുകള്‍ക്കും മലയാളത്തിലുള്ള ചീത്തവിളിയാണ് മലയാളികള്‍ കമന്റ് ചെയ്യുന്നത്.

Top