ന്യായാധിപരുടെ പരാമര്‍ശം വാര്‍ത്തയാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: തുറന്ന കോടതിയില്‍ ന്യായാധിപര്‍ വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. മലയാളത്തിലെ പ്രധാന വാര്‍ത്താചാനലുകള്‍ക്കും മുനിര പത്രങ്ങള്‍ക്കുമാണ് നോട്ടീസ് അയക്കുന്നത്. കൂടാതെ എറണാകുളം പ്രസ് ക്ലബിനും നോട്ടീസ് അയക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

ഡിജോ കാപ്പനാണ് കോടതിയെ സമീപിച്ചത്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയും മാധ്യമങ്ങളെ നിയന്ത്രണമെന്ന നിലപാട് അറിയിച്ചിരുന്നു. പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതിന് ചില നിയന്ത്രണം ആവശ്യമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഹര്‍ജിയും കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയിലും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചില ടെലിവിഷന്‍ ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം

Top