നോക്കിയ ലൂമിയ ഇനിമുതല്‍ ‘മൈക്രോസോഫ്റ്റ് ലൂമിയ’

വാഷിംഗ്ടണ്‍: ഇനിമുതല്‍ നോക്കിയ ലൂമിയ ഫോണുകള്‍ ഇല്ല. ഇനിമുതല്‍ മൈക്രോസോഫ്റ്റ് ലൂമിയ ഫോണുകള്‍. നോക്കിയയുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന മൈക്രോസോഫ്റ്റ് നോക്കിയയുടെ പേരുംമാറ്റി.

ലൂമിയ ഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് നോക്കിയയല്ല, മൈക്രോസോഫ്റ്റ് ആണെന്നും കമ്പനികള്‍ രണ്ടും രണ്ടായിത്തന്നെ തുടരുമെന്നുമുള്ള സന്ദേശം ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ഒരു തന്ത്രം കൂടിയാണിത്. നോക്കിയ പേരില്‍ നിന്നെടുത്തു കളഞ്ഞു എന്നു പറഞ്ഞാല്‍ ആ എന്ന പേരില്‍ ഇനി സ്മാര്‍ട് ഫോണ്‍ ഇറക്കില്ല എന്നേ അര്‍ത്ഥമുള്ളൂ. ഫോണ്‍ ബിസിനസ്സില്ലാത്ത പ്രത്യേക കമ്പനിയായി നോക്കിയ തുടരും. മാപ്പിങിലും നെറ്റ്‌വര്‍ക്ക് രംഗത്തും ആ കമ്പനി തുടര്‍ന്നും പ്രവര്‍ത്തിക്കും.

ഇത്തരത്തിലുള്ള റീബ്രാന്‍ഡിങ് ആദ്യം ഫ്രാന്‍സിലായിരിക്കും നടപ്പാക്കുക. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. അടുത്തിടെ മൈക്രോസോഫ്റ്റ് നോക്കിയ ആപ്പുകളെ ലൂമിയ ആപ്പ് എന്ന് പേരുമാറ്റി നല്‍കിയിരുന്നു.

Top