നൈജീരിയയില്‍ ഇരട്ട ചാവേര്‍ ആക്രണത്തില്‍ 11 മരണം

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ പോട്ടിസ്‌കം നഗരത്തില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ തദ്ദേശവാസികളെ സഹായിക്കുന്നതിനായി രൂപീകരിച്ച ജനസുരക്ഷാ സംഘത്തിന്റെ ഓഫീസിലായിരുന്നു ആദ്യ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ സുരക്ഷാ സംഘത്തിന്റെ ഓഫീസില്‍ എത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ തന്നെ സമീപമുള്ള പമ്പിലും ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാം തീവ്രവാദികളാണെന്നു സംശയിക്കുന്നു.

Top