ലാഗോസ്: നൈജീരിയയിലെ ബൊക്കോ ഹറാം താവളങ്ങള്‍ തകര്‍ത്തതായി നൈജീരിയന്‍ സേന. പത്തോളം താവളങ്ങള്‍ തകര്‍ത്തതായാണു സൈന്യം അവകാശപ്പെട്ടത്.
ഏറ്റുമുട്ടലില്‍ നിരവധി ബൊക്കോ ഹറാം ഭീകരര്‍ കൊല്ലപ്പെട്ടതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റുമുട്ടലിനിടെ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.


