നേപ്പാള്‍ ഭൂകമ്പം: എയര്‍ ഇന്ത്യ കാഠ്മണ്ഡുവിലേക്കുള്ള യാത്രാ നിരക്ക് കുറച്ചു

കോല്‍ക്കത്ത: നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കാഠ്മണ്ഡുവിലേക്കുള്ള യാത്രാ നിരക്ക് വെട്ടിക്കുറച്ചു. ഡല്‍ഹി, കോല്‍ക്കത്ത, വാരാണാസി എന്നിവിടങ്ങളില്‍ നിന്നും കാഠ്മണ്ഡുവിലേക്കും തിരിച്ചും ഏതെങ്കിലും ഒരു സര്‍വീസിന് നിലവിലെ യാത്രാ നിരക്കില്‍ നിന്നും കുറവ് വരുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഏതെങ്കിലും ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്ക് നിലവിലെ നിരക്കായ 14,000 ല്‍ നിന്നും 4,700 രൂപയായാണ് കുറവ് വരുത്തിയിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് യാത്രാ സൗജന്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Top