കാഠ്മണ്ഡു: ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ വീണ്ടും തുടര്‍ചലനം. തിങ്കളാഴ്ച രാവിലെ 6.45 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കാഠ്മണ്ഡുവിനു സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ ഏപ്രില്‍ 25 ന് നേപ്പാളില്‍ കനത്ത നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ച് 7,014 ആണ് ഇതുവരെയുള്ള മരണസംഖ്യ.


